1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. air force contributed 20 crores to CMs relief fund- Kerala flood

കേരളത്തിനായി വ്യോമസേന 20 കോടി നല്‍കി; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 559 കോടി രൂപ

കേരളത്തിനായി വ്യോമസേന 20 കോടി നല്‍കി; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 559 കോടി രൂപ

കേരളം
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി വ്യോമസേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടിയാണ് വ്യോമസേന നല്‍കിയത്. മറ്റ് സഹായങ്ങളും നല്‍കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്‌ച വരെയുള്ള കണക്ക് നോക്കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ഇതില്‍ 142 കോടിരൂപ സി എം ഡി ആര്‍ എഫ് പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു പി ഐ കള്‍ വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി എം ഡി ആര്‍ എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.
About Writer
Rijisha M.
അടുത്ത ലേഖനം
ഈ ഓണം ദുരിതർക്കൊപ്പം: മമ്മൂട്ടി