ഉർവ്വശി വേറൊരു ജന്മം തന്നെയാണ്, മികച്ച നടി: ജയറാം പറയുന്നു

Last Modified വ്യാഴം, 25 ജൂലൈ 2019 (15:29 IST)
ഉർവ്വശി ഒരു മികച്ച നടിയാണെന്ന് നടൻ ജയറാം. ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയറാം കൂടെ അഭിനയിച്ചവരിൽ ഇഷ്ട നടി ആരാണെന്ന് തുറന്നു പറഞ്ഞത്. ശോഭന, ഉര്‍വ്വശി, മഞ്ജു, സംയുക്ത എന്നിവരിൽ ആര്‍ക്കൊപ്പം അഭിനയിച്ചതാണ് ഏറ്റവും ഇഷ്ടംമെന്ന അവതാരകന്റെ ചോദ്യത്തിന് ഉർവ്വശിയെന്നായിരുന്നു ജയറാമിന്റെ ഉത്തരം.

അതേസമയം ഇനിയൊരിക്കൽ കൂടി അഭിനയിക്കുകയാണെങ്കിൽ അത് ശോഭനയ്ക്കൊപ്പം ആയിരിക്കണേയെന്നും ജയറാം പറയുന്നു. ജയറാം - കൂട്ടുകെട്ടിൽ ഇനിയൊരു ഉണ്ടാകുമോയെന്ന് ആരാധകർ ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ജോഡികളായും അല്ലാതേയും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :