പോൺ വീഡിയോ സംവിധാനവും അഭിനയവും; നടി ഗെഹന അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 7 ഫെബ്രുവരി 2021 (17:06 IST)
മുംബൈ: പോൺ വീഡിയോകൾ സംവിധാനം ചെയ്യുകയും അഭിനയിയ്ക്കുയും മറ്റു യുവതികളെ ഇതിനായി പേരിപ്പുകയും ചെയ്തു എന്ന കേസിൽ നടി വസിഷ്ഠയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റിലേയ്ക്കും മറ്റു പോൺ വെബ്സൈറ്റുകളിലേയ്ക്കുമായി പോൺ വീഡിയോകൾ നിർമ്മിച്ച് അപ്‌ലോഡ് ചെയ്തതിനാണ് അറസ്റ്റ് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഗെഹന പോൺ വീഡിയോകൾ സംവിധാനം ചെയ്തതതായും ചിലതിൽ അഭിനയിച്ചതായും പൊലീസ് പറയുന്നു.

മുംബൈയിൽ മാധ് പ്രദേശത്തെ ബംഗ്ലാവിൽ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡിൽ മൊബൈൽഫോണിൽ പോൺ വീഡിയോകൾ ചിത്രികരിയ്ക്കുന്നത് പിടികൂടിയിരുന്നു. ഒരു സ്ത്രീ ഉൾപടെ അഞ്ച് പേരെ ഇവിടെനിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റു മോഡലുകളുടെയും നിർമ്മാണ കമ്പനികളുടെയും പങ്ക് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. ഗെഹന ഉൾപ്പടെ ആറുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിൽ ജേതാവായ ഗെഹനയുടെ യഥാർത്ഥ പേര് വന്ദന തിവാരി എന്നാണ്. ലഖ്‌നോയി ഇഷ്ക്, ദാൽ മെൻ കുച്ച് കാലാ ഹയ് തുടങ്ങിയ ചിത്രങ്ങളിലും ഗന്ധി ബാദ് എന്ന വെബ്‌സീരീസിലും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :