വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 7 ഫെബ്രുവരി 2021 (15:59 IST)
ബെന്യാമീന്റെ ആടു ജിവിതം പൃഥ്വിരജിനെ നായകനാക്കി ബ്ലെസ്സി സിനിമയാക്കുനു എന്ന് വാർത്താകൾ പുറത്തുവന്നതുമുതൽ മലയാളികൾ നീണ്ട കാത്തിരിപ്പിലാണ്. കാരണം മലയാളികളെ ആത്രാത്തോളം സ്വാധീനിച്ച ഒരു നോവലാണ് ആടുജീവിതം. പല കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനങ്ങൾ നീണ്ടുപോയിരുന്നു. എന്നാൽ കൊവിഡ് തിർത്ത പ്രതിസന്ധിയ്ക്കിടയിലും ചിത്രീകരണം പൂർത്തിയാക്കി. സിനിമാ ജീവിതത്തിൽ ആടുജിവിതത്തിലെ നജീബിനോളം തന്നെ സ്വാധീനിച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതം രണ്ട് ലക്ഷം കോപ്പികൾ പിന്നിട്ടതുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം തുറന്നുപറഞ്ഞത്.
'എന്റെ ജീവിതത്തിലെ കാഴ്ചപ്പാടുകളെ നജീബിന്റെ ജീവിതം സ്വാധീനിച്ചു. ഞാൻ അനുഭവിച്ച നൊമ്പരം
സിനിമ കാണുന്നവര്‍ക്കും അനുഭവപ്പെട്ടാല്‍ പുസ്തകം പോലെ തന്നെ ഈ സിനിമയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു. പുസ്തകം എന്നതിനപ്പുറം ആടുജീവിതം എന്റെയും സംവിധായകന്‍ ബ്ലെസിയുടെയും ജീവിതമാണ്. ആടുജീവിതം സിനിമയാക്കാൻ പന്ത്രണ്ട് വര്‍ഷത്തോളമാണ് ബ്ലെസി മാറ്റിവെച്ചത്. എത്ര വലിയ ത്യാഗമാണ് ഇതെന്ന് സിനിമയിൽ പ്രവർത്തിയ്ക്കുന്നവർക്ക് മനസിലാകും. ചിത്രത്തിനായി ഇത്രയും സമയം മറ്റിവച്ചു എന്നത് താന്നെയാണ് ആടുജിവിതം എന്ന പുസ്തകത്തിനുള്ള സിനിമാ ലോകത്തിന്റെ ഏറ്റവും വലിയ ട്രിബ്യൂട്ട് എന്ന് വിശ്വസിയ്ക്കുന്നു.' പൃഥ്വിരാജ് വ്യക്തമാക്കി.