ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടെലഗ്രാം; വാട്ട്സ് ആപ്പിന് തിരിച്ചടി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 7 ഫെബ്രുവരി 2021 (16:15 IST)
പോളിസി മാറ്റവുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് നേരിടുന്നതിരിച്ചടി തുടരുന്നു. ജനുവരിയിൽ ആഗോള തലത്തിലെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി ടെലഗ്രാം മാറി. വാട്ട്സ് ആപ്പിനെ പിന്തള്ളിക്കൊണ്ടാണ് പട്ടികയിൽ ടെലഗ്രാം ഒന്നാംസ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് വാട്ട്സ് ആപ്പിന്റെ സ്ഥാനം. സെൻസർ ടവർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്.

മൂന്നാം സ്ഥാനത്തന്നിന്നുമാണ് വാട്ട്സ് ആപ്പ് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 6.3 കോടി ആളുകളാണ് പുതുതായി ടെലഗ്രം ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണ് എന്നത് പ്രധാനമാണ്. 3.8 ഇരട്ടി വര്‍ധനയാണ് ഇന്ത്യയിൽ മാത്രം ടെലഗ്രാം ഡൗണ്‍ലോഡിൽ ഉണ്ടായത്. പട്ടികയിൽ രണ്ടാമത് ടിക്‌ടോക്കും മൂന്നാമത് സിഗ്നലുമാണ്. ഫെയ്സ്ബുക്കാണ് നാലാം സ്ഥാനത്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :