നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കീപ്പെന്നോ കാമുകിയെന്നോ വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ ഹിരൺമയി

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (11:15 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് അഭയ ഹിരണ്‍മയി. മുമ്പ് ഇവരുടെ ബന്ധത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് അഭയ ഇപ്പോൾ ആ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

2008 മുതല്‍ ഞാനൊരു വിവാഹിതനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഗായികയുടെ പോസ്റ്റ്. '2008 മുതല്‍ 2019 വരെ. ഞങ്ങളൊന്നിച്ച്‌ പൊതുയിടങ്ങളില്‍ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെ കുറിച്ച്‌ പുറത്തു പറഞ്ഞിരുന്നില്ല. അതെ ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്. നിയമപരമായി വിവാഹിതനായ ആ വ്യക്തിയ്‌ക്കൊപ്പം ഞാന്‍ എട്ടുവര്‍ഷമായി ജീവിക്കുകയാണ്.

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസോളം പ്രായ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച്‌ ജീവിക്കുന്നു. മഞ്ഞപത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബത്തിന്റെ പേര് ചീത്തയാക്കിയവള്‍ എന്നും വിളിക്കാം.

ഒളിച്ചോട്ടങ്ങള്‍ മടുത്തു, ഇനി പേടിക്കാന്‍ വയ്യ. അതുകൊണ്ട് ആ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ വരാൻ പോകുന്ന പൊങ്കാലയ്ക്ക് സ്വാഗതം' എന്നാണ് അഭയയുടെ കുറിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :