എന്തൊരു മനുഷ്യനാണ് മമ്മൂക്ക നിങ്ങൾ? 9 ഇയർ ചലഞ്ചുമായി രാജ!

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (10:35 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ 2. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന മധുരരാജയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കിടിലൻ ലുക്കിലുള്ള മമ്മൂട്ടിയുടെയും തമിഴ് നടൻ ജയ്‌യുടെയും ലുക്കാണ് പോസ്റ്ററിലുള്ളത്.

2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയിലെ ലുക്ക് തന്നെയാണ് മധുരരാജയിലും. കുറച്ചുകൂടി പോളിഷ് ചെയ്ത് വസ്ത്രധാരണം ആണെന്ന് മാത്രം. 9 വർഷം മുൻപുള്ള മമ്മൂട്ടിയേയും ഇപ്പോഴുള്ള മമ്മൂട്ടിയേയും താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. ഗ്ലാമർ കൂടിയിട്ടുണ്ടെന്നല്ലാതെ.

പീറ്റെര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :