സിംഹക്കൂട്ടിലേക്ക് എടുത്തുചാടി യുവാവിന്റെ സാഹസം, രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (20:08 IST)
ഡൽഹി: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ സാഹസം അകടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. സിംഹം അക്രമിക്കാൻ തുടങ്ങുന്നതിനിടെ തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഉടൻ സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് സിംഹത്തിന് മുന്നിൽ പോയി ഇരിക്കുകയായിരുന്നു. ഇതോടെ യുവാവിന് ചുറ്റം സിംഹം നടക്കാൻ തുടങ്ങി. അക്രമിക്കാൻ തുടങ്ങുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. തുടർന്ന് സിംഹം യുവാവിനെ അക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ബീഹാർ സ്വദേശിയായ രഹാൻ ഖാനാണ് ഈ സാഹസം കാട്ടിയത്. സുരക്ഷാ ജീവനാക്കാർ എത്താൻ വൈകിയിരുന്നു എങ്കിൽ ഇയാൾക്ക് അപകടം സംഭവിക്കുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :