ഞങ്ങളുടെ സൗഹൃദത്തെ ആളുകൾ മറ്റൊരുവിധത്തിലാക്കി, ബൂമ്രയുമായുള്ള അടുപ്പത്തെ കുറിച്ച് അനുപമ പരമേശ്വരൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (18:01 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബോളർ എന്നാണ് ജസ്പ്രിത് ബുമ്ര അറിയപ്പെടുന്നത്. ബൂമ്ര ഫോളോ ചെയ്തിരുന്ന മലയാളി താരം അനുപമ പരമേശ്വരനാണെന്ന കാട്ടുതീപോലെയാണ് പടർന്നത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ബൂമ്രയുമായുള്ള അടുപ്പത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അനുപമ.

തങ്ങളുടെ സൗഹൃദം ആളുകൾ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി എന്നാണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് അതിനപ്പുറം ഒന്നുമില്ല. സുഹൃത്തുക്കളായതുകൊണ്ടാണ് പരസ്പരം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തത്. പക്ഷേ ആളുകൾ അതിനെ മറ്റൊരു വിധത്തിലേക്ക് മാറ്റി.

ഞങ്ങൾക്ക് രണ്ടുപേർക്കും പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഉണ്ട്. എന്നാൽ അളുകൾ അതൊന്നും ചിന്തിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ പരസ്‌പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നം എങ്കിൽ അത് വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും അനുപാമയെ നിരാശപ്പെടുത്തി ബൂമ്ര അൺഫോളോ ചെയ്തു എന്നായി പ്രചരണങ്ങൾ. ഇത്തരം കാര്യങ്ങൾ എറെ വേദനിപ്പിക്കുന്നുണ്ട് അനുപമ പറഞ്ഞു.ഫോട്ടോ ക്രെഡിറ്റ്സ്: ക്രിക്കറ്റ് ടുഡെഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :