ഭൂമിയുടെ കറക്കത്തിന്റെ വേഗത വർധിച്ചു: ഒരു ദിവസം ഇപ്പോൾ 24 മണിക്കൂറില്ല

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 8 ജനുവരി 2021 (09:31 IST)
ഭുമിയുടെ കറക്കത്തിന്റെ വേഗത വർധിച്ചതായി ഗവേഷകരുടെ കണ്ടെത്തൽ. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വേഗതയിലാണ് ഭൂമി കറങ്ങുന്നത് എന്നും അതിനാൽ ഒരു ദിവസത്തിന് ഇപ്പോൾ 24 മണിക്കൂർ ഇല്ല എന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിയ്ക്കുന്നത്. വിദേശ മാധ്യമങ്ങളാണ് ഗവേഷകരുടെ കണ്ടെത്തൽ പുറത്തുവിട്ടത്.

2020 മുതലാണ് ഭൂമി കറങ്ങുന്നതിന്റെ വേഗത കാരണം ദിവസത്തിന്റെ ദൈർഘ്യം കുറയാൻ തുടങ്ങിയത്. 'നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്' പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗത ഇനിയും വർധിയ്ക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം. ഇതോടെ ദിവസത്തിന്റെ ദൈർഘ്യം വീണ്ടും കുറയും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :