കേക്ക് തീറ്റ മത്സരം: മൂക്കുമുട്ടെ തിന്നു; അറുപതുകാരിക്ക് ദാരുണാന്ത്യം

മത്സരത്തില്‍ പരിധിയില്‍ അധികം കേക്ക് കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു.

റെയ്‌നാ തോമസ്| Last Updated: വെള്ളി, 31 ജനുവരി 2020 (14:25 IST)
കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത് പരിധിയിലധികം കേക്ക് കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. ക്വീന്‍സ്‌ലാന്‍ഡിലെ ഒരു പബ്ബിലായിരുന്നു കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പരിധിയില്‍ അധികം കേക്ക് കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയന്‍ വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായാണ് കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. പരമ്പരാഗത മധുരപലഹാരമായ ക്യൂബ് സ്‌പോഞ്ച് കേക്കാണ് മത്സരത്തിന്റെ ഭാഗമായി നല്‍കിയത്. ചോക്ലേറ്റിനൊപ്പം തേങ്ങയും ചേര്‍ത്താണ് കേക്ക് തയ്യാറാക്കിയത്.

സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. മത്സരത്തിനിടെ മരിച്ച വയോധികയ്ക്ക് മത്സരം സംഘടിപ്പിച്ച ഹോട്ടല്‍ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :