ചിപ്പി പീലിപ്പോസ്|
Last Modified ശനി, 25 ജനുവരി 2020 (16:47 IST)
നിർഭയ കേസിലെ പ്രതികൾ
വധശിക്ഷ കാത്തുകിടക്കുകയാണ്. ശിക്ഷ നടപ്പാക്കുന്നതിനായുള്ള എല്ലാ നടപടി ക്രമങ്ങളും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയില്‍ അധികൃതര്‍ മുന്നോട്ടു പോകുകയാണ്.
ഇതിന്റെ മുന്നോടിയായി പ്രതികളെ തിഹാര്‍ ജയിലിലെ ഏകാന്ത തടവറകളിലേക്ക് മാറ്റിക്കഴിഞ്ഞു.
വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് പ്രതികളുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി പ്രതികളെ സൂഷ്‌മമായി നിരീക്ഷിക്കും.
നേരത്തേ തന്റെ മകനോട് ക്ഷമിക്കണമെന്നും തൂക്കി കൊല്ലാൻ അനുവദിക്കരുതെന്നും പ്രതികളിൽ ഒരാളുടെ അമ്മ നിർഭയയുടെ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യമൊട്ടുള്ള ജനങ്ങൾ നിർഭയയ്ക്ക് നീതി ലഭിക്കാൻ പ്രാർത്ഥനയിലാണ്.