അവർ വീട്ടിൽ നിന്നുമിറങ്ങി, തിരികെ കിട്ടിയത് ജീവനില്ലാത്ത 4 ശരീരങ്ങൾ, കാണാമറയത്ത് ഇനിയും 4 പേർ?!

രാജി, ആതിര, ആര്യ, ജെസ്ന ഇപ്പോൾ ദൃശ്യയും സയനയും! - പെട്ടന്നൊരു ദിവസം അപ്രത്യക്ഷമായവർ ഇനിയുമേറെ?

എസ് ഹർഷ| Last Modified ശനി, 24 നവം‌ബര്‍ 2018 (15:49 IST)
2015ൽ കേരളം ഏറെ ചർച്ച ചെയ്ത കേസായിരുന്നു കോന്നി പെൺകുട്ടികളുടെ തിരോധാനവും ദുരൂഹ മരണവും. പത്തനംതിട്ട കോന്നിയിലായിരുന്നു സംഭവം. കേരളം ഇന്നും മറക്കാൻ ഇടയില്ലാത്ത ദുരൂഹ മരണമായിരുന്നു അത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്.

സ്കൂളിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ആതിര, ആര്യ, രാജി എന്നീ വിദ്യാർത്ഥികളെ കാണാതാവുകയും 5 ദിവസം കഴിഞ്ഞ് ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തുകയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മരണാം ദുരൂഹമായി തന്നെ തുടർന്നു. മൂവരും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

2017 ജൂണിൽ കൊച്ചി കായലിൽ ഒരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മിഷേൽ ഷാജി വർഗീസ്. ഗോശ്രീ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് കേസന്വേഷിച്ച പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും നിഗമനം. എന്നാൽ, ആത്മഹത്യയുടെ കാരണം കണ്ടെത്താൻ ഇപ്പോഴും പൊലീസിനായിട്ടില്ല.

ഈ വർഷം മാർച്ച് 22ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്നയെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയതാണ് ജെസ്ന്. വീട്ടിൽ നിന്നു എരുമേലി വരെ എത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ജസ്ന് എവിടെപ്പോയെന്ന് ആർക്കും അറിയില്ല. ഇരുട്ടിൽത്തപ്പുകയാണ് പൊലീസ് ഇപ്പോഴും.

ജെസ്നയ്ക്ക് പിന്നാലെ കൊല്ലത്ത് നിന്നും മറ്റൊരു പെൺകുട്ടിയേയും കാണാതായിരുന്നു. ജൂലൈ ഏഴിന് കൊല്ലാത്തായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പോയ ഷബ്‌നയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. പിഎസ് സി കോച്ചിംഗ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ഷബ്‌ന പിന്നെ തിരികെ വീട്ടിൽ വന്നിട്ടില്ല. പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

ഇക്കൂട്ടത്തിൽ അവസാനത്തെ ആളാവുകയാണ് കണ്ണൂറ് സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾ. ദൃശ്യ(20), സയന(20) എന്നീ കുട്ടികളെ കാണാതായിട്ട് 5 ദിവസമാകുന്നു. രാവിലെ കോളേജിലേക്ക് പോയ സയന ദൃശ്യയ്‌ക്കൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. ഇരുവരും എവിടേക്കാണ് പോയതെന്ന അന്വേഷണത്തിലാണ് പൊലീസ്.

റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ മാത്രമാണിത്. ഇതിൽ ഒരാളെ പോലും തിരികെ ജീവനോടെ എത്തിക്കാൻ കഴിഞ്ഞില്ല. ആതിര, ആര്യ, രാജി, മിഷേൽ എന്നിവരെ ജീവനില്ലാതെയാണ് അവരുടെ കുടുംബത്തിന് ലഭിച്ചത്. ദുരൂഹമരണത്തിന്റെ കാരണം അറിയാതെയാണ് ഇപ്പോഴും അവരുടെ കുടുംബമുള്ളത്.

കാണാതായ ജെസ്ന, ഷബ്‌ന, ദൃശ്യ, സയന എന്നിവർക്കായി പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇവർ എവിടേക്കാണ് പോയതെന്ന് പൊലീസിന് ഒരു സൂചന പോലും ലഭിക്കുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :