തിരുവനന്തപുരം|
jibin|
Last Modified ശനി, 24 നവംബര്‍ 2018 (15:41 IST)
ദേശീയ രാഷ്ട്രീയത്തില്‍ ശക്തി തെളിയിച്ചിട്ടും ബിജെപിക്ക് കടന്നു കയറാന്‍ സാധിക്കാത്ത ഇടമാണ് കേരളം. കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിട്ടും ബിജെപി സംസ്ഥാന നേതൃത്വത്തിന് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയുന്നില്ല. ഇതിനു കാരണം സിപിഎം ആണെന്ന വിശ്വാസമാണ് അമിത് ഷായ്ക്കുള്ളത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന ഇടതുപക്ഷ സര്‍ക്കാരിനെ നേരിടാൻ കേന്ദ്രസർക്കാർ പല നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടും.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ സെൻകുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഗവർണർ പദവി സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചന.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡർ മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിർണായക നീക്കത്തിന്റെ ബുദ്ധികേന്ദ്രമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെൻകുമാറിനെ ഗവർണർ സ്ഥാനത്ത് നിയമിക്കുന്നത് കേരളത്തിലെ ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ കേന്ദ്രനേതൃത്വത്തിനുണ്ടെന്നാണ് സൂചന. സെൻകുമാറിനെ കേരളത്തിൽ തന്നെ ഗവർണറാക്കണമെന്ന് ബിജെപിയിലെ ചില നേതാക്കൾ ആവശ്യപ്പെടുന്നുമുണ്ട്.
എന്നാല്‍, പുറത്തുവന്ന വാര്‍ത്തകളെ തള്ളിക്കയുകയാണ് സെന്‍കുമാര്‍. താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളാരും തന്നോട് സംസാരിച്ചിട്ടില്ല. ഉടനെ ഡൽഹിക്കു പോകുന്നുമില്ല. താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥർക്കു ക്ലാസെടുക്കാൻ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ട് “ - എന്നും സെന്‍കുമാര്‍ വ്യക്തമാക്കി.