അനുബന്ധ വാര്‍ത്തകള്‍
- അനക്കോണ്ടയ്ക്കൊരു മുത്തം, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
- പാമ്പിന്റെ തലയില്‍ മുത്തം കൊടുത്ത് യുവാവ്; വൈറല്‍ വീഡിയോ
- പായസം ഉണ്ടാക്കിയ കൂട്ടത്തല്ല്, ഓഡിറ്റോറിയത്തില്‍ തുടങ്ങി റോഡിലെത്തിയും തീര്‍ന്നില്ല, വീഡിയോ
- Viral Video: മേക്കപ്പിട്ട അമ്മയെ തിരിച്ചറിയാനാകാതെ കരയുന്ന കുട്ടി, മോനെ പറഞ്ഞ് മനസ്സിലാക്കാന്‍ കഷ്ടപ്പെടുന്ന അമ്മയും, വൈറലായി വീഡിയോ
- ഫോണ്‍ ഡാമില്‍ പോയി, വെള്ളം വറ്റിച്ച് ഫോണ്‍ കണ്ടെത്താന്‍ ശ്രമിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്,21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞു, വീഡിയോ
പെരുമ്പാമ്പിനെ പിടികൂടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി, കാഴ്ചക്കാരായി ആളുകള്‍, വീഡിയോ
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും മുതിര്‍ന്നയാളും ചേര്‍ന്ന് ഒരു വലിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കില്‍ ആക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.കര്‍ണാടകയിലെ സാലിഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ മുതിര്‍ന്ന ആളുകളെല്ലാം പേടിച്ച് നില്‍ക്കുമ്പോഴാണ് ആണ്‍കുട്ടി മുന്നിട്ടിറങ്ങുന്നത്.സാലിഗ്രാമത്തിലെ കുന്ദാപുര മേഖലയിലാണ് സംഭവം.
കുട്ടി ചെയ്യുന്ന പ്രവര്‍ത്തിയോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുന്നവര്‍ ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ അപകടകരമായ പ്രവര്‍ത്തി എന്നാണ് മറ്റു ചിലര്‍ പറയുന്നത്.
മുതിര്‍ന്ന ആള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കുട്ടിയെത്തി പാമ്പിനെ കഴുത്തില്‍ പിടിച്ച് കുറ്റിക്കാട്ടില്‍ നിന്ന് റോഡിലേക്ക് ഇടുന്നത് വീഡിയോയില്‍ കാണാം. പാമ്പ് ചുറ്റിവലിയാന്‍ ശ്രമിക്കുമ്പോഴും കുട്ടി അതിനെ വിടുന്നില്ല. കൂടിനില്‍ക്കുന്ന ആളുകള്‍ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. പിന്നെ ആളുകള്‍ കൊണ്ടുവന്ന ചാക്കില്‍ പാമ്പിനെ കയറ്റുകയും ചെയ്തു.