അനുബന്ധ വാര്‍ത്തകള്‍
- ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ്
- കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു
- മാലദ്വീപ് മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദപാത്തി; കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- ശബരിമലയില്‍ മഴ ശക്തം; തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നു
- സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ
റോബിൻ ബസ് വീണ്ടും മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു, പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി
ചട്ടലംഘനത്തെ തുടര്‍ന്ന് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘിച്ചുവെന്ന് ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. രാത്രി 2 മണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
ഇത് രണ്ടാം തവണയാണ് റോബിന്‍ വസ് പിടിച്ചെടുക്കുന്നത്. കോടതി ബസ് പിടിക്കരുതെന്ന് ഇടക്കാല ഉത്തരവ് ഇട്ടിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. അതേസമയം എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസ് നടത്തിപ്പുകാര്‍ ആരോപിച്ചു.