നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (17:59 IST)
കോയമ്പത്തൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പിടിയിലായി. പാലക്കാട് - ആലത്തൂര്‍ ദേശീയ പാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസിലെ ഡ്രൈവറില്‍ നിന്നാണ് ഇത് പിടിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് കുഴല്‍മന്ദത് കെ.എസ്.ആര്‍.ടി.സി ബസിടിച്ചു രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് പോലീസ് തുടര്‍ച്ചയായ വാഹന പരിശോധന നടത്തുകയാണ്. ഇതിനിടെയാണ് ഡ്രൈവറില്‍ നിന്ന് ഹാന്‍സ് പിടിച്ചത്. ഇതിനൊപ്പം പരിശോധനയില്‍ രണ്ടു കണ്ടക്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി. കഴിഞ്ഞ രാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. വരും ദിവസങ്ങളിലും തുടര്‍ പരിശോധന ഉണ്ടാവും എന്നാണു സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :