1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Train News

പുതുക്കാട് ട്രെയിന്‍ പാളംതെറ്റി ഗതാഗത തടസം: കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി

Ksrtc
തിരുവനന്തപുരം; തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 
 
നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും  അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിരോധിക്കലും നിയമവിധേയമാക്കലുമെല്ലാം പിന്നീട്: ക്രിപ്‌റ്റോകറൻസി നികുതി സർക്കാരിന്റെ അധികാരമെന്ന് ധനമന്ത്രി