മാറിടത്തിന്റെ സെൽഫി അയച്ചാൽ ബ്രായുടെ സൈസ് പറയും ഈ സോഫ്‌റ്റ്‌വെയർ!

മാറിടത്തിന്റെ സെൽഫി അയച്ചാൽ ബ്രായുടെ സൈസ് പറയും ഈ സോഫ്‌റ്റ്‌വെയർ!

Rijisha M.| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (16:46 IST)
ഒരുവിധം എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. കൈയിൽ സ്‌മാർട്ട് ഫോൺ ഉണ്ടെങ്കിൽ നമ്മൾ ഇരിക്കുന്നയിടത്തേക്ക് എല്ലാം എത്തുകയും ചെയ്യും. എന്നാൽ ഇതാ പുതിയതരം ഒരു സോഫ്‌റ്റ്‌വെയർ കൂടി വന്നിരിക്കുകയാണ്.

മാറിടത്തിന്റെ രണ്ട് സെല്‍ഫികള്‍ അയച്ച്‌ കൊടുത്താല്‍ അഞ്ച് നിമിഷത്തിനുള്ളില്‍ ബ്രായുടെ സൈസ് നിങ്ങള്‍ക്ക് പറഞ്ഞു തരും ഈ ആപ്പ്. സ്‌ത്രീകൾക്ക് മാറിടത്തിന്റെ സൈസ് അറിയാൻ എന്തിനാണ് ആപ്പ് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. എന്നാൽ പലർക്കും സൈസിനെക്കുറിച്ച് കൺഫ്യൂഷൻ ഉണ്ടായിരിക്കും.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പുതിയ സോഫ്‌റ്റ്‌വെയറായ തേര്‍ഡ് ലൗ വികസിപ്പിച്ചെടുത്തത്. ശരീരത്തിനോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രം ധരിച്ചതിന് ശേഷം രണ്ട് സെല്‍ഫി എടുത്ത് സോഫ്റ്റ് വെയറില്‍ അപ്പ് ചെയ്താല്‍ മതി, അഞ്ച് മിനിട്ടിനുള്ളില്‍ സൈസ് അറിയാം.

ടേപ് വെച്ച്‌ അളക്കുന്നതിനേക്കാള്‍ കൃത്യമായ കണക്കാണ് സോഫറ്റ് വെയര്‍ നല്‍കുന്നതെന്ന് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് പറയുന്നു. നെഞ്ചിന് നേര്‍ക്ക് 90 ഡിഗ്രിയില്‍ കൈ വെച്ചാണ് സെല്‍ഫ് എടുക്കേണ്ടത്. ഒന്ന് സൈഡ് ഭാഗത്തു നിന്നും വേണം. സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും ഇവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :