വീട്ടമ്മയെ അശ്ലീല വാട്ട്സ്‌ആപ്പ് ഗ്രൂപ്പിൽ ചേർത്തു, നിരന്തരം അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊണ്ടിരുന്നു, ഒടുവിൽ ഗ്രൂപ്പ് അഡ്മിന് സംഭവിച്ചതിങ്ങനെ !

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 29 നവം‌ബര്‍ 2018 (16:42 IST)
വീട്ടമ്മയുടെ അനുവാദമില്ലാതെ വാട്ട്സ്‌ആപ്പിലെ അശ്ലീല ഗ്രൂപ്പിൽ ആഡ് ചെയ്ത ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി 24കാരനായ മുസ്താഖ് അലി ഷേയ്ഖിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ട്രിപ്പിൾ എക്സ് എന്ന അശ്ലീല വാട്ട്സ്‌ആപ്പ് ഗ്രൂപിലേക്കാണ് വീട്ടമ്മയായ യുവതി ആഡ് ചെയ്യപ്പെട്ടത്. സുഹൃത്തുക്കൾ ഒപ്പിച്ച
തമാശയായിരിക്കും എന്ന് കരുതി യുവതി ആദ്യം ഇതിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് ഗ്രൂപ്പിലേക്ക് നിരന്തരമായി അശ്ലീല ദൃശ്യങ്ങൾ വരാൻ തുടങ്ങിയതോടെയാണ് വീട്ടമ്മ ഗ്രൂപ്പിൽ അംഗങ്ങളെ പരിശോധിച്ചത്.

ഗ്രൂപ്പിൽ ആരും പരിജയമുള്ളവരില്ല എന്ന് തിരിച്ചറിഞ്ഞതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ
അന്വേഷണത്തിൽ പശ്ചിമ ബംഗാളിൽനിന്നുമുള്ള വാട്ട്സ്‌ആപ്പ് ഗ്രൂപ്പാണിതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അഡ്മിനെ പൊലീസ് പിടികൂടിയത്. ഉയാൾക്കെതിരെ ഐ ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :