How to make Tasteful Kadali Pradhaman | കദളി പ്രഥമന്
പ്രഥമന്‍ സദ്യക്ക് നിര്‍ബന്ധമാണെങ്കിലും കദളി പ്രഥമന്‍ അത്രയ്ക്ക പ്രചാരത്തില്‍ എത്തിയിട്ടില്ല. കദളി പഴം കൊണ്ടുള്ള പ്രഥമന്‍ കഴിക്കുന്നവര്‍ക്ക് പഴയകാല രൂചിയുടെ മേന്മയറിയാം..
ചേര്‍ക്കേണ്ട ഇനങ്ങള്‍
കദളിപ്പഴം - ഒന്നര കിലോ
ശര്‍ക്കര - ഒന്നര കിലോ
തേങ്ങ - 3 എണ്ണം
നെയ്യ് - 250 ഗ്രാം
മുന്തിരിങ്ങ - 25 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
പാകം ചെയ്യേണ്ട വിധം
തേങ്ങ തിരുമ്മിപ്പിഴിഞ്ഞ് പാലെടുക്കുക. കാല്‍ ലിറ്റര്‍ വെള്ളം ചേര്‍ത്ത് രണ്ടാം പാലും ഒന്നേകാല്‍ ലിറ്റര്‍ വെള്ളം ചേര്‍ത്ത് മൂന്നാം പാലും പിഴിഞ്ഞെടുക്കുക. നല്ലവണ്ണം പഴുത്ത കദളിപ്പഴം തൊലി കളഞ്ഞ് ചെറുതായി മുറിച്ച് ഉരുളിയിലിട്ട് മൂന്നാം പാല്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. ശര്‍ക്കര ചെറുതായി ചെത്തിയിട്ട് ചേര്‍ത്തിളക്കിയ ശേഷം നെയ്യും ചേര്‍ത്ത് വരട്ടുക. കുറുകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് വാങ്ങിയതിന് ശേഷം നെയ്യും വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് കഴിക്കുക.