അനുബന്ധ വാര്‍ത്തകള്‍
- സ്വാദിഷ്ടമായ ആപ്പിൾ കേക്ക് ഉണ്ടാക്കാം
- ക്രിസ്തുമസ് അല്ലേ? കുറച്ച് മുന്തിരിവൈൻ ഉണ്ടാക്കിയാലോ ?
- പ്രമേഹ രോഗികൾ മധുരം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
- ചിപ്സ് കഴിക്കില്ല, മധുരം കഴിക്കില്ല; ഒരു സ്പൂണ്‍ ചോറും എണ്ണയില്ലാത്ത ചപ്പാത്തിയും - മമ്മൂട്ടിയുടെ ആഹാരരീതികള്‍ !
- ഈ ഐസ്ക്രീം പ്രമേഹരോഗികള്‍ക്കും കഴിക്കാം!
ആർക്കാണ് കൊഴുക്കട്ട ഇഷ്ടമല്ലാത്തത്? ശർക്കര കൊഴുക്കട്ട ഒന്ന് ട്രൈ ചെയ്താലോ?
കൊഴുക്കട്ട, ഇലയട ഇവയൊക്കെ എന്നും ഗൃഹാതുരത്വം തന്നെ. കൊഴുക്കട്ട ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഇതാ ശര്‍ക്കര കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
അരി - ഒന്നര കിലോ
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത് - ഒന്നര മുറി
പാകം ചെയ്യേണ്ട വിധം:
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക് പാകത്തിന് അരി അരച്ച് എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക് വേണ്ടത്ര മാവെടുത്ത് ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത് വച്ച് വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത് വേവിച്ചെടുക്കുക.