സ്വാദൂറുന്ന പഴം പൊരി ഉണ്ടാക്കുന്നതെങ്ങനെ?

Last Modified വെള്ളി, 31 മെയ് 2019 (17:04 IST)
ചായയ്ക്കൊപ്പം കഴിക്കാന്‍ സ്പെഷ്യല്‍ പഴംപൊരി നല്ല കോമ്പിനേഷൻ ആണ്. എന്നാൽ, പലർക്കും ഇതെങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് അറിയില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല സ്വാദൂറുന്ന പഴം പൊരി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍:

നേന്ത്രപ്പഴം (വിളഞ്ഞു പഴുത്തത്) - 2
പഞ്ചസാര - പാകത്തിന്
ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുട്ട - 1
മൈദ മാവ് - 150 ഗ്രാം
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്ന വിധം:

പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :