ദിലീപിന്റെ ‘ദേ പുട്ടി’ല്‍ നിന്ന് പഴകിയ കോഴിയിറച്ചിയും മാലിന്യം കലര്‍ന്ന ഐസ്ക്രീമും പിടിച്ചെടുത്തു - ഭക്ഷണം പാചകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

   health , dileep , rotten food , hotel , ആരോഗ്യം , ഫുഡ് , ദിലീപ് , കോഴി മാംസം, ഐസ്‌ക്രീം , ദേ പുട്ട്
കോഴിക്കോട്| Last Modified ചൊവ്വ, 21 മെയ് 2019 (17:41 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലില്‍ നിന്നും പഴയകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴി മാംസം, ഐസ്‌ക്രീം, വീണ്ടും ഉപയോഗിക്കാന്‍ സൂക്ഷിച്ച എണ്ണ എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.

നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :