സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി| WEBDUNIA| Last Modified ശനി, 11 മെയ് 2013 (13:35 IST)
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 20,480 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് 20,600 രൂപയിലെത്തിയ വില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച 20,520 രൂപയിലാണ് വ്യാപാരം നടന്നത്.

24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :