പെട്രോള്‍ വില വീണ്ടും കുറയ്ക്കുന്നു. ലിറ്ററിന് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെ കുറയും എന്നാണ് വിവരം. മെയ് ഒന്നു മുതല്‍ ആയിരിക്കും വില കുറയുക. എണ്ണക്കമ്പനികള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിക്കുന്നത് തുടരുന്നതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നതും ഇതിന് കാരണമായി.
രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കാന്‍ പോകുന്നത്.