റിയാദ്|
WEBDUNIA|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (16:52 IST)
PRO
മൊബൈല്‍ സേവന രംഗത്തെ ആഗോള പ്രമുഖരായ വിര്‍ജിന്‍ സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നു. ഗ്രൂപ്പിന്റെ ഗള്‍ഫ് മേഖലയിലെ അനുബന്ധ കമ്പനിയായ വിര്‍ജിന്‍ മൊബൈല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ജൂണോടെ സൗദി അറേബ്യയില്‍ മൊബൈല്‍ സേവനം അവതരിപ്പിക്കും.
സൗദിയില്‍ മൊബൈല്‍ സേവനം തുടങ്ങാന്‍ വിര്‍ജിന്‍ ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് സൗദിയിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന് അറിയിച്ചു.