തേജ്പാല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു?

പനാജി| WEBDUNIA|
PRO
PRO
ലൈംഗികാരോപണത്തില്‍ ഗോവയിലെ സാഡ സബ് ജയിലില്‍ കഴിയുന്ന തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി സൂചന. തേജ്‌പാലിനെ പാര്‍പ്പിച്ച സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്.

എന്നാല്‍ ഫോണ്‍ തന്റേതല്ലെന്ന് തേജ്പാല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. തേജ്പാലടക്കം അഞ്ച് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന 14ാം നമ്പര്‍ സെല്ലില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ രണ്ട് മാസമായി തേജ്പാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗൗരിഷ് ഷാന്‍ഖ്വാല്‍ക്കറാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ആകെ ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഹെഡ്‌ഫോണുകള്‍, എംപിത്രീ, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും പരിശോധനയ്്ക്കിടെ കണ്ടെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :