സ്പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ ഇത്തവണ നോക്കിയയായിരുന്നു വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള മൊബൈലുകള്‍ പ്രഖ്യാപിച്ചും നോക്കിയ ലൂമിയയുടെ വിവിധ മോഡലുകളും പ്രഖ്യാപിച്ച നോക്കിയ തങ്ങളുടെ സാധാരണക്കാരായ ഉപഭോക്താക്കളെയും കണ്ടില്ലെന്ന് നടിച്ചില്ല.
നോക്കിയ 220 എന്ന 2500 രൂപ വില വരുന്ന ഫീച്ചര്‍ ഫോണും കൂടാതെ ആഷ 230 എന്ന എന്‍ട്രി ലവല്‍ ഫോണും നോക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഷ 230ക്ക് ഏകദേശം 61.60 ഡോളര്‍ വിലവരും 2.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. വില കുറവാണെന്നു കരുതി ആഡംബരം കുറവൊന്നുമില്ല.
ആഷ 500 ഉപയോഗിക്കുന്ന അതേ സോഫ്റ്റ്‌വെയറാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് നോക്കിയ സ്റ്റോറും ആപ്ലിക്കേഷനുമൊക്കെ ഈ ഫോണിലും പ്രവര്‍ത്തിക്കും.
നോക്കിയ 220 ആണെങ്കില്‍ മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫേസ്‌ബുക്ക് , ട്വിറ്റര്‍ ആപ്പുമുണ്ടാകും. കൂടാറ്റ്ഝെ എക്സ്പ്രെസ്സ് ബ്രൌസറും ബിംഗ് സേര്‍ച്ചും ഉണ്ടാകും.ഒരു മാസത്തെ ബാറ്ററി സ്റ്റാന്‍ഡ് ബൈ ടൈമാണ് നോക്കിയ പറയുന്നത്.