റിലയന്‍സ് കൂടുതല്‍ ജ്വല്ലറി ഷോപ്പുകള്‍ തുറക്കും

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (10:15 IST)
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ ലൈഫ്സ്റ്റൈല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ കൂടുതല്‍ ജ്വല്ലറി ഷോപ്പുകള്‍ കൂടി തുറക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ജ്വല്ലറി വ്യാപാരത്തിലുണ്ടായ മികച്ച മുന്നേറ്റം കണക്കിലെടുത്താണിത്.

കഴിഞ്ഞ എട്ട് മാസങ്ങളായി വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായതെന്ന് റിലയന്‍സ് റീടെയില്‍ ലൈഫ്സ്റ്റൈല്‍ ബിജു കുര്യന്‍ പറഞ്ഞു. ഈ കാലയളവില്‍ 22 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ബിസിനസ് വ്യാപിപ്പിക്കാനുള്ള മികച്ച സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ ജ്വല്ലറി ഷോപ്പുകളുടെ എണ്ണം നൂറായി ഉയര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 14 ഷോപ്പുകള്‍ കൂടി തുറക്കാനാണ് പദ്ധതിയെന്ന് സി ഇ ഒ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :