റിലയന്‍സ്, മാരികോ ലാഭത്തില്‍

മുംബൈ:| WEBDUNIA| Last Modified വെള്ളി, 23 ജനുവരി 2009 (08:29 IST)
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റിലയന്‍സിനും മാരികോയ്ക്കും ലാഭം. റിലയന്‍സ് എ‌ഡി‌എ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് പവറിന് 106 കോടിയും മാരിക്കോയ്ക്ക് 50.8 കോടി രൂപയുമാണ് ലാഭം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റിലയന്‍‌സ് പവറിന്റെ മൊത്തം വരുമാനം 131 കോടി രൂപയാണ്. മാരികോയാവട്ടെ, കഴിഞ്ഞ വര്‍ഷം ഈ കാലയളവിനേക്കാള്‍ 11 ശതമാനം അധികം ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാരികോയുടെ മൊത്തം വരുമാനം 622.83 കോടി രൂപയാണ്.

ലാഭവിവരക്കണക്കുകള്‍ പുറത്തുവിട്ട മറ്റ് ചില കമ്പനികളുടെ വിവരങ്ങള്‍ ഇങ്ങനെയാണ് -

സ്റ്റാര്‍‌ലൈറ്റ് ടെക്നോളജീസിന് 31.45 കോടിയുടെ ലാഭം.
പിഡിലൈറ്റ് ഇന്‍‌ഡസ്‌ട്രീസിന് 9.27 കോടിയുടെ നഷ്ടം.
ജെ‌വി‌എല്‍ അഗ്രോ ഇന്‍‌ഡസ്‌ട്രീസിന് 327 കോടിയുടെ നഷ്ടം.
ടിവി‌എസ് മോട്ടോര്‍ കമ്പനിക്ക് 95.86 ലക്ഷം രൂപയുടെ നഷ്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :