ആര്‍‌ഐ‌എല്‍ അറ്റാദായത്തില്‍ 57 ശതമാനം കുറവ്

മുംബൈ| WEBDUNIA|
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദ അറ്റാദായത്തില്‍ 56.6 ശതമാനത്തിന്‍റെ കുറവ്. 3,501 കോടി രൂപയാണ് കമ്പനിയുടെ മൂന്നാം പാദ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് അറ്റാദായം 8,079 കോടി രൂപയയിരുന്നു.

മൊത്തം വരുമാനം 34,590 കോടിയില്‍ നിന്ന് 31,563 കോടിയായി കുറഞ്ഞു. റിഫൈനിംഗില്‍ നിന്നുള്ള വരുമാനം 21,740 കോടി രൂപയായി. നേരത്തെ ഇത് 26,154 കോടി രൂപയായിരുന്നു.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെയിടിഞ്ഞതാണ് കമ്പനിയുടെ നഷ്ടത്തിന് കാരണം. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 55 ശതമാനത്തോളം കുറഞ്ഞ് ബാരലിന് 40 ഡോളറായിരുന്നു എണ്ണ വില. മിക്ക എണ്ണയുല്‍‌പാദന സംരഭങ്ങളെയും ഇത് സാരമായി ബാധിച്ചു. ഈ കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ജി‌ആര്‍‌എം ബാരലിന് 15.4 ഡോളറില്‍ നിന്ന് 10 ഡോളറായി കുറഞ്ഞു.

കമ്പനിയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയ കാലമായിരുന്നു ഇതെന്ന് ആര്‍‌ഐ‌എല്‍ മാനേജിംഗ് ഡയറക്ടര്‍ മുകേഷ് അംബാനി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉല്‍‌പാദകരേയും ഉപഭോക്താക്കളേയും ഒരു പോലെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :