എ എസ്‌ മൂര്‍ത്തി സത്യം സി ഇ ഒ

ഹൈദരാബാദ്| WEBDUNIA| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (19:12 IST)
സത്യം കമ്പ്യൂട്ടേഴ്‌സിന്‍റെ പുതിയ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറായി എ എസ്‌ മൂര്‍ത്തിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പുതിയ സിഇഒയെ തെരഞ്ഞെടുത്തത്. കമ്പനിയുടെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ രാമലിംഗരാജു തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ്‌ പുതിയ സി ഇ ഒയെ കമ്പനി നിയമിച്ചത്.

കമ്പനിയുടെ പ്രവര്‍ത്തന മൂലധനമായി 600 കോടി രൂപ സഹായധനം സ്വീകരിക്കാനുള്ള ബാങ്ക് അനുമതി ലഭിച്ചതായും യോഗം അറിയിച്ചു. മാനേജ്മെന്‍റിന്‍റെ പ്രത്യേക ഉപദേശകനായി ഹോമി ഖുസ്‌റോഖാനെയും സാമ്പത്തിക വിഭാഗത്തിന്‍റെ ഉപദേശകനായി പര്‍തോ ദത്തയെയും നിയമിച്ചിട്ടുണ്ട്.

600 കോടി രൂപയുടെ സഹായധനം സ്വീകരിക്കുന്നത് കമ്പനിയുടെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :