രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നാലു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2013-2014) ആദ്യ പാദ ജിഡിപി 4.4 ശതമാനമാണ്. തൊട്ടു മുന്‍പാദത്തില്‍ 4.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. 4.7 ശതമാനാണ് ഈ സാമ്പത്തിക പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയം 5.4 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയത്.

ധനമന്ത്രി പി ചിദംബരമാണ് വളര്‍ച്ചാനിരക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം കാര്‍ഷിക മേഖലയില്‍ നേരിയ വളര്‍ച്ചയുണ്ടായി. ഉത്പാദന ഖനന മേഖലകളിലെ അസ്ഥിരതയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിന് താഴെ തുടരുന്നത് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ സാരമായി ബാധിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം 6.7 ശതമാനമാണ് രാജ്യം പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്. 2011-12ല്‍ 6.2 ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്. തുടര്‍ന്ന് 2012-13ലെ നാല് പാദങ്ങളില്‍ 5.4, 5.2, 4.7, 4.8 എന്നിങ്ങനെയായിരുന്നു വളര്‍ച്ചാ നിരക്ക്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വളര്‍ച്ചാനിരക്ക് ഉയരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :