ബാങ്കുകള്‍ ഉപഭോക്‌താക്കളെ സമീപിച്ച്‌ ആധാര്‍ നമ്പര്‍ ശേഖരിക്കണം: പി ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബാങ്കുകള്‍ ഉപഭോക്‌താക്കളെ സമീപിച്ച്‌ ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ധനമന്ത്രി പി ചിദംബരം നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ധനസഹായം ഉപഭോക്‌താവിനു നേരിട്ടെത്തിക്കുന്ന സിബിടി (ഡയറക്ട്‌ ബെനിഫിറ്റ്‌ ട്രാന്‍സ്ഫര്‍) പദ്ധതി ത്വരിതപ്പെടുത്താനാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാചകവാതക സബ്സിഡി, പെന്‍ഷന്‍, സ്കോളര്‍ഷിപ്പ്‌ തുടങ്ങിയ സര്‍ക്കാര്‍ സഹായങ്ങള്‍ ഉപഭോക്‌താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്നതാണ് സിബിടി പദ്ധതി. ആധാര്‍ നമ്പര്‍ ആധാരമാക്കിയാണിത് നടപ്പാക്കുക. ഉപഭോക്‌താക്കളില്‍ 80 ശതമാനത്തിന്റെയും ആധാര്‍ നമ്പര്‍ ശേഖരിച്ച്‌ ബാങ്ക്‌ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്താനാവുന്നതേയുള്ളൂവെന്ന്‌ ചിദംബരം പറഞ്ഞു.

പാചകവാതക സബ്സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വര്‍ഷാവസാനത്തോടെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. ഇപ്പോള്‍ 121 ജില്ലകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക്‌ ഉപഭോക്‌താക്കളെ സമീപിച്ച്‌ ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന നിര്‍ദേശം ധനമന്ത്രാലയം ഉടന്‍ തന്നെ നല്‍കുമെന്നും ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :