പൊതുമേഖലാ ബാങ്കുകളില്‍ 50,000 ജീവനക്കാരെ നിയമിക്കും. ധനമന്ത്രി പി ചിദംബരമാണ് പൊതുമേഖലാ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷം 50,000 ജീവനക്കാരെ നിയമിക്കുമെന്ന് പറഞ്ഞത്. പൊതുമേഖലാ ബാങ്കുകളുടെ 10,000 ശാഖകള്‍ തുറക്കാനാണ് തീരുമാനം.
പുതിയ ശാഖകള്‍ തുറക്കുമ്പോള്‍ അതില്‍ 2,000 ശാഖകള്‍ ഗ്രാമീണ ബാങ്കുകളായിരിക്കും. മൊത്തം 63,000 പേരെയാണു പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നത്.
അടിസ്ഥാന വായ്പാ പലിശ നിരക്കായ ബേസ് റേറ്റ് കുറയ്ക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ചിദംബരം പറഞ്ഞു. റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഒരു വര്‍ഷത്തിനിടെ ഒന്നേകാല്‍ ശതമാനം കുറച്ചിട്ടും ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ 0.30% മാത്രമേ കുറയ്ക്കാന്‍ തയാറായുള്ളൂവെന്നു മന്ത്രി ചിദംബരം കൂട്ടിച്ചേര്‍ത്തു.