രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ശക്തമായ നടപടികള്‍: പി ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ശക്തമായ നടപടികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെയുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം സ്ഥിരതയില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പി ചിദംബരം അറിയിച്ചത്.

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് രണ്ടു പ്രധാന പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് ധനനയത്തില്‍ വരുത്തിയ വ്യതിയാനമല്ലെന്ന് ചിദംബരം വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ആറുശതമാനം വളര്‍ച്ച നേടാന്‍ സാധ്യതയുണ്ടെന്നും ചിദംബരം പറഞ്ഞു.

അതെസമയം സ്വര്‍ണ ഇറക്കുമതിക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും മറ്റ് അംഗീകൃത ഏജന്‍സികളും ഇറക്കുമതിയുടെ 20 ശതമാനം നീക്കിവെക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു.

വ്യാപാരകമ്മി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനം. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് നേരിടാന്‍ കൂടിയാണ് നിയന്ത്രണം ശക്തമാക്കിയത്. സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപഭോഗം നിയന്ത്രിച്ച് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനാണ് ആര്‍ബിഐ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :