മത്സ്യമേഖലയില്‍ 441.45 കോടിയുടെ പ്രവര്‍ത്തനങ്ങള്‍: കെ ബാബു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം മത്സ്യമേഖലയില്‍ 441.45 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു. സംസ്ഥാന ബജറ്റ് വിഹിതമായി മത്സ്യമേഖലയ്ക്ക് 259.45 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

82 കോടിയുടെ പദ്ധതികളാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചത്. ആര്‍ കെ വി വൈ, കുട്ടനാട് പാക്കേജ് പദ്ധതികള്‍ക്ക് 35 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് വഴി 45 കോടി രൂപയുടെ ധനസഹായമാണ് ഈ സാമ്പത്തിക വര്‍ഷം ലഭിക്കുക. ഫിഷറീസ്-സമുദ്ര പഠന സര്‍വ്വകലാശാലയ്ക്ക് 20 കോടി രൂപയാണ് ബജറ്റ് വിഹിതമെന്നും, മന്ത്രി കെ ബാബു അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :