മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക പഠന സര്‍വ്വേ 20 മുതല്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഭാവിപദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മെയ് 20 മുതല്‍ ജൂണ്‍ 15 വരെ സംസ്ഥാനത്ത് പഠനസര്‍വേ നടത്തുമെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ ബാബു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരില്‍നിന്നു തെരഞ്ഞെടുത്ത പതിനായിരം മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുമാണ് വിവരശേഖരണം നടത്തുന്നത്. ഇതില്‍ 8,200 കുടുംബങ്ങള്‍ തീരദേശമേഖലയിലും 1,800 കുടുംബങ്ങള്‍ ഉള്‍നാടന്‍ മേഖലയിലും ഉള്‍പ്പെട്ടതാണ്.

വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് സര്‍വേ നടത്തുന്ന കുടുംബങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :