മദ്യാസക്തി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയില്‍
തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 10 ജൂണ്‍ 2013 (20:56 IST)
PRO
മദ്യാസക്തി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് മന്ത്രി കെ ബാബു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2014-15 അധ്യായന വര്‍ഷത്തെ കരിക്കുലം റിവിഷല്‍ വരുമ്പോള്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 62 മദ്യ ഷാപ്പുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 14 ഷാപ്പുകള്‍ അനുവദിച്ചത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്. 46 ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനായി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കെലും അവ സര്‍ക്കാര്‍ നിരസിച്ചു. നീര ഉല്‍പാദനം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി മറുപടി നല്‍കി.