മത്സ്യത്തൊഴിലാളി സര്‍വെ 20ന്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ സാമൂഹിക - സാമ്പത്തിക അവസ്ഥ മനസ്സിലാക്കി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുതിനുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മെയ് 20 മുതല്‍ ജൂണ്‍ 15 വരെ പഠനസര്‍വെ നടത്തുമെന്ന് ഫിഷറീസ് - തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരില്‍ നിന്നും തെരഞ്ഞെടുത്ത പതിനായിരം മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുമാണ് വിവരശേഖരണം നടത്തുന്നത്. ഇതില്‍ 8200 കുടുംബങ്ങള്‍ തീരദേശമേഖലയിലും 1800 കുടുംബങ്ങള്‍ ഉള്‍നാടന്‍ മേഖലയിലും ഉള്‍പ്പെട്ടതാണ്. വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ്‌ സര്‍വെ നടത്തു കുടുംബങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. ഈ സര്‍വെയ്ക്കായി 17.15 ലക്ഷം രൂപയാണ് വകിയിരുത്തിയിരിക്കുന്നത്.

ഇതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമായി ബിരുദധാരികളായ 112 ഇന്യൂമറേറ്റര്‍മാരെ മത്സ്യത്തൊഴിലാളി സമൂഹവ്യക്തികള്‍ ഉള്‍പ്പെടുത്തക്ക രീതിയില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനപരിപാടികള്‍ ഇതിനോടകം കഴിഞ്ഞു, മന്ത്രി കെ ബാബു അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :