ബാങ്കില്‍നിന്ന് വൃത്തിയുള്ള നോട്ടുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉപഭോക്താക്കള്‍ക്ക് വൃത്തിയുള്ള നോട്ടുകള്‍ മാത്രം നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണിത്.

ഇതനുസരിച്ച് ബാങ്കുകളില്‍ നിന്ന് വിതരണം ചെയ്യുന്ന നോട്ടുകെട്ടുകളില്‍ സ്‌റ്റേപ്‌ലര്‍ ചെയ്യുന്നതും എഴുതുന്നതും പൂര്‍ണ്ണമായും വിലക്കി. നേരത്തെ തന്നെ ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നെങ്കിലും പല ബാങ്കുകളും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നിയമം കര്‍ശനമാക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയത്.

സ്‌റ്റേപ്‌ലര്‍ ചെയ്യുന്നതും എഴുതുന്നതും മൂലം നോട്ടുകളിലെ വാട്ടര്‍മാര്‍ക്ക് കൃത്യമായി കാണാത്തത് കള്ളനോട്ടുകളുടെ വ്യാപനത്തിനും കാരണമാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :