ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കൂടുതല്‍ ബാങ്കുകള്‍ക്കെതിരെ അന്വേഷണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ആരോപണ വിധേയരായ മൂന്നു ബാങ്കുകള്‍ കൂടാതെ 34 ബാങ്കുകളെ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ആര്‍ ബി ഐ തീരുമാനിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയ മൂന്ന് ബാങ്കുകളോട് കേന്ദ്ര ധനമന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഒരു പ്രമുഖ മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
എന്നാല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ പലതും ഈ കുരുക്കില്‍ അകപ്പെടും എന്നതിനാല്‍ പിഴയടച്ച് വലിയ പ്രശ്നത്തില്‍ നിന്ന് ഒഴിവാകാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.