ബാങ്കിങ് ലൈസന്‍സ് നേടാന്‍ ബിര്‍ളയും, ടാറ്റയും, റിലയന്‍സും രംഗത്ത്. ബാങ്കിങ് ലൈസന്‍സ് നേടാന്‍ ബിര്‍ളയും, ടാറ്റയും, റിലയന്‍സും ഉള്‍പ്പടെ മുപ്പത്തിയാറ് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
പുതിയ ബാങ്കിങ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നാളെയാണ്. ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സ് ലഭിക്കുന്നതോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ബാങ്കുകള്‍ 7,000ത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
രാജ്യത്ത് നിലവില്‍ 26 പൊതുമേഖലാ ബാങ്കുകളും ഏഴ് പുതുതലമുറ സ്വകാര്യ ബാങ്കുകളും 15 സ്വകാര്യ ബാങ്കുകളും 31 വിദേശ ബാങ്കുകളും ഉള്‍പ്പെടെ 79 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് ലൈസന്‍സിനായി റെലിഗേര്‍, ഇന്ത്യാഇന്‍ഫോലൈന്‍, ബജാജ് ഫിനാന്‍സ്, വീഡിയോകോണ്‍ എന്നീ പ്രമുഖരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.