സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സാഹിത്യത്തിനുള്ള ഉന്നത ബഹുമതികളിലൊന്നായ സരസ്വതിസമ്മാന്‍ പുരസ്കാരത്തിന്‌ സുഗതകുമാരിയെ തെരഞ്ഞെടുത്തു. ഏഴരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ കെ ബിര്‍ള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് സുഗതകുമാരി. ബാലമണിയമ്മയ്ക്കും അയ്യപ്പപണിക്കര്‍ക്കും മുന്‍പ് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മലയാളത്തിന്‌ ലഭിച്ച അംഗീകാരമാണിതെന്ന്‌ സുഗതമകുമാരി പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനി ബോധ്വശ്വരന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934ലാണ്‌ സുഗതകുമാരിയുടെ ജനനം. 1961-ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67-ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന്‌ സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.

രാത്രിമഴയ്ക്ക്‌ 77-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 81-ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക്‌ വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. ദേവദാസി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, വാഴത്തേന്‍ മലമുകളിലിരിക്കെ, തുലാവര്‍ഷപ്പച്ച തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :