തപാല്‍ വകുപ്പിന്റെ 1,100 കോടി രൂപയുടെ കരാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ തപാല്‍ വകുപ്പിനെ ആധുനീകരിക്കാന്‍ സിസ്റ്റം ഇന്റര്‍ഗ്രേഷനുള്ള 1,100 കോടി രൂപയുടെ കരാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (ടി സി എസ്) സ്വന്തമാക്കി. തപാല്‍ വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത പദ്ധതിക്ക് ടി സി എസിന്റെ കരാര്‍ കാലാവധി ആറു വര്‍ഷമാണ്.

തപാല്‍ വകുപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനു എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിക്കായി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, സിസ്റ്റം ഇന്റഗ്രേഷന്‍ എന്നീ വിഭാഗങ്ങളുള്‍പ്പടെ എട്ടു പുറംകരാറുകളാണ് നല്‍കുന്നത്.

പദ്ധതിയില്‍ മെയില്‍ , ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാനവവിഭവശേഷി, ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം തുടങ്ങിയ മേഖലകളിലും വിവരങ്ങള്‍ കൈമാറുന്നതും അടിസ്ഥാന സൗകര്യങ്ങളും സര്‍വ്വീസ് ലെവല്‍ കരാര്‍, കോള്‍ സെന്റര്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വീസ് ഡസ്‌ക് എന്നിവയുടെ കാര്യങ്ങളും ടി സി എസ് ആയിരിക്കും കൈകാര്യം ചെയ്യുന്നത്.

പദ്ധതി പൂര്‍ത്തിയാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നെറ്റ്‌വര്‍ക്കായി തപാല്‍ വകുപ്പ് മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :