ബജറ്റ് വിമാന സര്‍വീസിന് നാളെ തുടക്കമാകും

കോഴിക്കോട്| WEBDUNIA|
സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ബജറ്റ് വിമാന സര്‍വീസ് നാളെ തുടങ്ങും. കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി വയലാര്‍ രവിയാണ് നാളെ രാവിലെ പത്തിന്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ വച്ച് വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുക.

അമ്പത് സീറ്റുള്ള വിമാനമുപയോഗിച്ച് കോഴിക്കോട്‌-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട്‌, കോഴിക്കോട്‌ -അഗത്തി, അഗത്തി-കൊച്ചി, കൊച്ചി-കോഴിക്കോട്‌ എന്നിങ്ങനെയാണ് സര്‍വീസുകള്‍ നടത്തുക.

സംസ്ഥാനത്ത് വിമാന സര്‍വീസ് ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി കെ ബാബു സ്വാഗതം ചെയ്‌തു. എന്നാല്‍ സംസ്‌ഥാനത്തെ മൂന്ന്‌ എയര്‍പോര്‍ട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാനസര്‍വീസാണ്‌ സര്‍ക്കാരിന്റെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസ്‌ വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്‌ മന്ത്രി കെ ബാബു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :