ക്ഷേത്ര സുരക്ഷയ്ക്ക് പണം ഒരു പ്രശ്നമേയല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സമ്പത്ത് ശേഖരം കാത്തുസൂക്ഷിക്കുന്നതിനായുള്ള മുഴുവന്‍ ചെലവും കേരള സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ ചെലവുകള്‍ക്കായി ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയത് പ്രാരംഭച്ചെലവുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകളോടു കൂടിയ സുരക്ഷാസംവിധാനമാണ് ഒരുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ തുകയുടെ കാര്യത്തില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ക്ഷേത്രസുരക്ഷ കൂട്ടുന്നതിനായി കൂടുതല്‍ കമാന്റോകളെ വിന്യസിക്കുമെന്ന് എ ഡി ജി പി വേണുഗോപാല്‍ കെ നായര്‍ അറിയിച്ചു. ക്ഷേത്രത്തിനകത്തെ മഫ്റ്റി പൊലീസിന്റെ എണ്ണം കൂട്ടും. സമീപത്തെ വീടുകളിലെ താമസക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സുരക്ഷാഭീഷണി ഉണ്ടാക്കുന്ന ചില വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.