ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
അഹമ്മദാബാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. പ്രദീപ് കുമാര്‍ (52) എന്ന ഡോക്ടറാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ അഹമ്മദാബാദില്‍ നിന്ന് വന്ന ഇന്‍ഡിഗൊ 6E-156 വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. ഇയാളെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ട് ഡോക്ടര്‍മാര്‍ അടിയന്തിര വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ പ്രദീപിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനായി കൊണ്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :