വിമാനാപകടം ഒഴിവായി, ചേതന്‍ ദൈവത്തെ വിളിച്ചു

കാണ്‍‌പൂര്‍| WEBDUNIA|
PRO
കാണ്‍‌പൂരില്‍ ഒരു എയര്‍ ഇന്ത്യ വിമാനം റണ്‍‌വെയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ ലാന്‍ഡ് ചെയ്തത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഡല്‍ഹിയില്‍ നിന്ന് 54 യാത്രക്കാരുമായി വന്ന വിമാനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും ഉണ്ടായിരുന്നു.

“എയര്‍ ഇന്ത്യ വിമാനത്തില്‍ കാണ്‍പൂരില്‍ ലാന്‍ഡ് ചെയ്തു. റണ്‍‌വെയില്‍ നിന്ന് തെന്നിമാറിയതിനാല്‍ ചെളിയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ഭാഗ്യത്തിന് രക്ഷപെട്ടു ദൈവത്തിന് നന്ദി”, ചേതന്‍ തന്റെ അനുഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.

വിമാനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടിരിക്കുകയാണ്. എല്ലായാത്രക്കാരും വെളിയിലെത്തി എന്നും ചേതന്‍ തന്റെ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു.

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 11:45 ന് ആയിരുന്നു എയര്‍ ഇന്ത്യയുടെ കനാഡെയര്‍ റീജണല്‍ ജെറ്റ് (സി‌ആര്‍ജെ) 54 യാത്രക്കാരുമായി പറന്നുയര്‍ന്നത്. 12: 30 ഓടെ കാണ്‍‌പൂരിലെ ഛകേരി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ പിന്നിലെ ഒരു ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ, നനഞ്ഞുകിടന്ന റണ്‍‌വേയില്‍ നിന്ന് തെന്നി മാറിയ വിമാനം പുറത്തേക്ക് കുതിച്ചു.

എന്നാല്‍, വിമാനം റണ്‍‌വെയ്ക്ക് പുറത്ത് അപകടമില്ലാതെ നിര്‍ത്താന്‍ കഴിഞ്ഞു. എല്ലാ യാത്രക്കാരും സുരക്ഷിതരാ‍ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :